വിജയ് നായകനായ 'ദി കോഡ്' എന്ന ചിത്രം സംവിധാനം ചെയ്ത വെങ്കട്ട് പ്രഭു ഇപ്പോൾ തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വരികയാണ്. ഈ ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകനായി അഭിനയിക്കുന്നത്. ......
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ രജനികാന്ത് അഭിനയിച്ച 'കൂലി' എന്ന ചിത്രം ഈയിടെ പുറത്തിറങ്ങി. ബോക്സ് ഓഫീസ് വിവരങ്ങൾ അനുസരിച്ച് ഈ ചിത്രം 600 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ......
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'ജയിലർ'. ഈ ചിത്രം ലോകമെമ്പാടുമായി 600 കോടിയിലധികം കളക്ഷൻ നേടി റെക്കോർഡ് സൃഷ്ടിച്ചു. ......
ഫസ്റ്റ് ഫീച്ചേഴ്സ് &അനലോക് നരേറ്റീവ് പ്രൊഡക്ഷന്റെ ബാനറിൽ ലണ്ടൻ മലയാളിയായ വിപിൻ വേണുഗോപാൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന കാറ്റർപില്ലർ എന്ന മിനി സിനിമ യുടെ ചിത്രീകരണം എറണാകുളത്തും വൈപ്പിൻ കരയിലുമായി പൂർത്തിയായി. സിറാജുദീൻ നാസർ പ്രധാന വേഷം ചെയ്യുന്ന ഈ സിനിമ യിലെ നായിക ഹാപ്പി സർദാർ ഫെയിം മെറിൻ ഫിലിപ്പ് ആണ്. ......
രവി മോഹൻ (ജയം രവി) നായകനായ 'കോമാളി' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രദീപ് രംഗനാഥൻ, ഇപ്പോൾ തമിഴ് സിനിമയിലെ ബോക്സ് ഓഫീസ് കളക്ഷൻ നായകനായിരിക്കുകയാണ്. സൂപ്പർഹിറ്റായ 'കോമാളി' എന്ന ചിത്രത്തിന് ശേഷം 'ലവ് ടുഡേ' എന്ന ചിത്രം സംവിധാനം ചെയ്തു, അതിൽ നായകനായും അഭിനയിച്ച പ്രദീപ് രംഗനാഥന് ഈ ചിത്രവും വമ്പൻ വിജയമായി. ......
സംഗീത മാന്ത്രികനായ സ്റ്റീഫൻ ദേവസ്സി മലയാള സിനിമ ലോകത്തിന് തന്റെ കരങ്ങൾ കൊണ്ട് സമ്മാനിക്കുന്ന രണ്ട് സ്റ്റുഡിയോ ഫ്ലോറുകളുടെ ഔപചാരികമായ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിച്ചു.
26 വർഷക്കാലത്തെ എന്റെ സിനിമ ജീവിതത്തിൽ സംഗീത യാത്രയിൽ എനിക്കു കിട്ടിയ ദൈവാനുഗ്രഹവും സുഹൃദ്ബന്ധങ്ങളും കണക്കിലെടുത്ത് മലയാള സിനിമയ്ക്ക് എന്തെങ്കിലും തിരിച്ചു നൽകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതിപ്പോൾ സാദ്ധ്യമായെന്നും സ്റ്റീഫൻ ദേവസ്സി ഹൃദയത്തിന്റെ ഭാഷയിൽ പറയുകയുണ്ടായി.
17000 സ്ക്വയർഫീറ്റിൽ വലിയ ഒരു ഫ്ലോറും 7000 സ്ക്വയർ ഫീറ്റിൽ മറ്റൊരു ഫ്ലോറും ഇവിടെയുണ്ട്. ഏകദേശം അഞ്ഞൂറോളം കാറുകൾ പാർക്ക് ചെയ്യാനുളള സൗകര്യമുണ്ട.് സിനിമാ ഷൂട്ടിങ്ങിനും റിയാലിറ്റി ഷോകൾക്കും വിവാഹം പോലുള്ള മംഗള കർമ്മങ്ങൾക്കും വിസ്തൃതമായ ഈ ഫ്ലോറുകൾ ഉപയോഗിക്കുവാൻ കഴിയും.
എസ് ടി സ്കേപ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റുഡിയോ ഫ്ലോർ എറണാകുളത്ത് കളമശ്ശേരി ടൗണിനോട് ചേർന്നുള്ള സുന്ദരഗിരി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
സുന്ദരഗിരിയിലെ ഈ സ്റ്റുഡിയോ ഭാവിയിൽ സുന്ദരമാകട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു. ......
മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും പ്രശസ്തനായ നടനാണ് ഫഹദ് ഫാസിൽ. അല്ലുഅർജുൻ നായകനായി, സൂപ്പർഹിറ്റായ 'പുഷ്പ' എന്ന ചിത്രത്തിലൂടെ തെലുങ്കു സിനിമയിൽ പ്രവേശിച്ച ഫഹദ് ഫാസിലിന് അവിടെയും നിറയെ ആരാധകരുണ്ട്. ......
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാറായ രജനികാന്ത് ഇപ്പോൾ 'ജയിലർ 2' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തീരുമെന്നാണ് പറയപ്പെടുന്നത്. ഇതിനു പിന്നാലെ, രജനികാന്തും, കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രം ഉണ്ടാകുമെന്നുള്ള കാര്യം രജനികാന്തും, കമൽഹാസനും സ്ഥിരീകരിച്ചിരുന്നു. ......
നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അർച്ചനയുടെ രണ്ടാം വിവാഹമാണിത്.......
തെലുങ്ക് സിനിമയിലെ മുൻനിര നടനായ ചിരഞ്ജീവി ഈയിടെ പൂർത്തിയാക്കിയ തന്റെ ചിത്രമാണ് 'വിശ്വംഭര'. തൃഷ നായകിയാകുന്ന ഈ ചിത്രം മല്ലിടി വസിഷ്ഠയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ സിനിമയോടൊപ്പം അനിൽ രവിപുടി സംവിധാനം ചെയ്യുന്ന 'മാനശങ്കര വരപ്രസാദ് ഗാരു' എന്ന ചിത്രത്തിലും ചിരഞ്ജീവി അഭിനയിക്കുന്നുണ്ട്. ഇതിൽ നയൻതാരയാണ് ചിരഞ്ജീവിക്കൊപ്പം നായകിയായി അഭിനയിക്കുന്നത്. ......